Homeമലപ്പുറംയു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി തിരൂരങ്ങാടി മണ്ഡലത്തിൽ പര്യടനം നടത്തി

യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി തിരൂരങ്ങാടി മണ്ഡലത്തിൽ പര്യടനം നടത്തി

എടരിക്കോടിനടുത്ത ശാന്തി നഗർ സാക്രഡ് ഹാർട്ട് സീനിയർ സെകണ്ടറി സ്കൂൾ,കോട്ടക്കൽ വനിതാ പോളിടെക്നിക്,
സി.എച്ച് ഹൈദ്രൂസ് മുസ്ല്യാർ ഇസ്ലാമിക് ആർട്സ് ആന്റ് സയൻസ് കോളേജ്,തെന്നല
സി.എം മർക്കസ്,
തറയിൽ ഹസനിയ്യ യതീംഖാന,തെന്നല വെസ്റ്റ് ബസാറിലെ ബ്ലൂംസ് സ്പെഷ്യൽ സ്കൂൾ,പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ്,കുണ്ടൂർ മർക്കസ് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം.

തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ എ കെ . പി മജീദ്, യു.ഡി.എഫ് നേതാക്കളായ കുഞ്ഞി മരക്കാർ, വി.ടി സുബൈർ തങ്ങൾ, മണമ്മൽ ജലീൽ, ഒ.ടി  സമദ്, വി.ടി രാധാകൃഷ്ണൻ തുടങ്ങിയ നിരവധി യു.ഡി.എഫ് നേർ മുഴു സമയം സ്ഥാനാർഥിയെ അനുഗമിച്ചു.

സാക്രഡ് ഹാർട്ട് സീനിയർ സെകണ്ടറി സ്കൂളിൽ
പ്രിൻസിപ്പാൾ സിസ്റ്റർ അൻസലാ ജോർജ്ജ്, വൈസ് പ്രിൻസിപ്പാൾ ബീനാ ചന്ദ്രശേഖർ, എച്ച്.ആർ മാനേജർ ജനിൻ ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി സുനിത എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.

മഹിളാ കോൺഗ്രസ്സ് ജില്ലാ നേതാക്കളായ മെഹ്റുന്നിസ, അംബിക, ഷിനി ടീച്ചർ എന്നിവർ ചേർന്ന് ഇന്ദിരാ ഗാന്ധിയുടെ പടം സമദാനിക്ക് സമ്മാനമായി നൽകി.

കോട്ടക്കൽ വനിതാ പോളിടെക്നികിൽ പ്രിൻസിപ്പാൾ എസ്. ബീനയുടെ നേതൃത്വത്തിൽ വിദ്യാർഥി നേതാക്കളായ ഫെമിന, മുഫസ്സിറ,ദിൽന,ഷരീഫയുംന ബീവി,ഷാമില, നാഫിയ, മിഥുന,വഫ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പിന്നീട് കോൺഫ്രൻസ് ഹാളിൽ വിദ്യാർഥികൾ ഒന്നിച്ച് കൂടി.സ്ഥാനാർഥി കുട്ടികളുമായി സംവദിച്ചു.
ചൽത്തെ ചൽത്തെ
എന്ന് തുടങ്ങുന്ന ഗാനശകലം സമദാനി ചൊല്ലി.

സി.എച്ച് ഹൈദ്രൂസ് മുസ്ല്യാർ ഇസ്ലാമിക് ആർട്സ് ആന്റ് സയൻസ് കോളേജിൽ അബ്ദുൽ അസീസ് ദാരിമി,ഷഹീർ ഹുദവി, സൽമാൻ ഫൈസി, ഹസീബ് ഫൈസി, അൻസാർ ഫൈസി, മുബശ്ശിർ ഹുദവി എന്നിവർ ചേർന്ന് സ്വീകരിച്ചു.
സി.എച്ച് ഹൈദ്രൂസ് മുസ്ല്യാരുമായുണ്ടായിരുന്നആത്മബന്ധമുൾപ്പെടെ
വിദ്യാർഥികളുമായി സ മദാനി പങ്കുവെച്ചു.

തുടർന്ന് സി.എം തെന്നല മർക്കസിൽ  എൻ സി മുസ്തഫ ബാഖവി സ്വീകരിച്ചു.
ശരീഅത്ത് വിവാദക്കാലത്തുൾപ്പെടെ സമദാനി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
തറയിൽ ഹസനിയ്യ യതീംഖാനാങ്കണത്തിൽ വെച്ച് സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയ പ്രദേശത്തെ
ഡോ. നുസ്റത്ത് കുന്നത്തിയിൽ എന്ന സഹോദരിക്ക് മുസ്ലിം ലീഗ് തെന്നല ടൗൺ കമ്മിറ്റി നൽകിയ സ്നേഹോപഹാരം സമദാനി കൈമാറി.
നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ് എന്ന് പറഞ്ഞായിരുന്നു ഉപഹാരം കൈമാറിയത്.
അനാരോഗ്യത്താൽ വീട്ടിൽ വിശ്രമിക്കുന്ന കളത്തിങ്ങൽ ബാവ ഹാജിയെ വീട്ടിൽ ചെന്ന് സന്ദർശിച്ചു.

തുടർന്ന് തെന്നല വെസ്റ്റ് ബസാറിലെ ബ്ലൂംസ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു.
സഫ് വാൻ , അജ്മൽ എന്നീ കുട്ടികൾ പാട്ട് പാടി കേൾപ്പിച്ചു. അവർക്ക് പാട്ട് പാടി കൊടുത്തും അവരെ സമാശ്വസിപ്പിച്ചും സന്തോഷിപ്പിച്ചു.
അധ്യാപകരായ മുഷമ്മിറ, സീനത്ത്,ജയേഷ് എന്നിവരുമായും സമദാനി സംസാരിച്ചു.

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിലായിരുന്നു പിന്നീട് സന്ദർശിച്ചത്.
അബ്ദുറഹ്മാൻ കുട്ടി, പ്രിൻസിപ്പാൾ സുരേന്ദ്രൻ എന്നിവരുൾപ്പെടെ നിരവധി പേർ ചേർന്ന് സ്വീകരിച്ചു. അധ്യാപകൻ ഗഫാർ ഗസൽ ആലപിച്ച് സ്വാഗതം ചെയ്തു.  കവിത ചൊല്ലിയും സമകാലിക ഇന്ത്യയുടെ നേർ കാഴ്ച്ച പങ്കുവെച്ചും സമദാനി വിദ്യാർഥികളുടെ ഹൃദയം കീഴടക്കി.

തുടർന്ന് മുൻ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജിയെ കൊടിഞ്ഞിയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ സന്ദർശിച്ചു.

ശേഷം കുണ്ടൂർ മർക്കസിലും സന്ദർശനം നടത്തി.
ഹയർസെക്കണ്ടറി വിഭാഗത്തിലെ അധ്യാപകരുമായി കൂടിക്കാഴ്ച്ച നടത്തി.
അറബിക്കോളേജിലെയും ആർട്ട്സ് കോളേജിലെയും വിദ്യാർഥികളുമായും നാട്ടുകാരുമായും കമ്മിറ്റി ഭാരവാഹികളുമായും സമദാനി ഹൃദ്യമായി സംവദിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -