തിരൂർ: മാങ്ങാട്ടിരി, പച്ചാട്ടിരി പ്രദേശങ്ങളിൽ മാരകമായ ലഹരിപദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നുണ്ട് എന്ന് പോലീസും ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കൾ പിടിയിലായി. പൊറ്റത്തെപ്പടിയിൽ നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പച്ചാട്ടിരി സ്വദേശി കൂലിപ്പറമ്പിൽ ശ്രീജിത്തിൽ നിന്നും 12 ഗ്രാം എംഡിഎയാണ് പിടികൂടിയത്.
തുടർന്ന് മാങ്ങാട്ടിരി തെക്കുമുറി സ്വദേശിയായ പുതിയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിൽ നിന്ന് 8 ഗ്രാം രാസ ലഹരിയും പിടികൂടി. തിരൂർ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.പി.സുജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്