കൽപകഞ്ചേരി: വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തുവ്വക്കാട് സ്റ്റേഡിയത്തിന് സമീപത്തെ സ്ഥലത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കീഴിൽ പഴയകാലത്ത് ഉണ്ടായിരുന്ന ആഴ്ച ചന്ത പുനരാരംഭിക്കണമെന്ന് വളവന്നൂർ മണ്ഡലം കർഷക കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.
തിരൂർ വെറ്റിലയുടെ കയറ്റുമതിയിൽ തുവ്വക്കാട് ചന്തക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു.
തുവ്വക്കാട് ചന്ത പഴയ പ്രതാപത്തോടെ തിരിച്ചു കൊണ്ടുവരാൻ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും കന്മനം മേഖലയിലെ കാർഷിക വളർച്ചക്ക് കൂടുതൽ ഉണർവേകാൻ ഇത് സഹായമാകുമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം ഫസലുദ്ധീൻ വാരണാക്കര ഉദ്ഘാടനം ചെയ്തു. തയ്യിൽ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. രാജേഷ് പണിക്കർ, കുഞ്ഞിമോൻ ഞാറക്കാട്ട്, നാസർ ഹാജി തുവ്വക്കാട്, ഹനീഫ മൊല്ലഞ്ചേരി, പി.സി സക്കീർ, അശോകൻ പോത്തനൂർ, അലി പന്താവൂർ, ഷെരീഫ് കരുവാത്ത്കുന്ന്, ടി.എ അൻവർ ബാബു, സുബ്രമണ്യൻ പോത്തനൂർ, അപ്പു ചെവപ്രപ്പടി, ഹസ്സൻ കുട്ടി ചെനക്കൽ, ഹനീഫ കുരിക്കൾ, എ.പി ആലിക്കുട്ടി, ടി.എ ഇബ്രാഹിം കുട്ടി, നാരായണൻ മങ്ങാട്ടിൽ, അബൂബക്കർ വാക്കാട്ട്, എ. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.