പ്രണയം നടിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു . തക്കേ വാവനൂര്‍ സ്വദേശി ഷിഹാബി (25) നെയാണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്. ഇയാള്‍ നേരത്തേയും നിരവധി പോക്‌സോ കേസുകളില്‍ പ്രതിയാണ്. ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിച്ചായിരുന്നു പീഡനം. വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി തിരിച്ച് കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നിലവിൽ ചാലിശ്ശേരി, കൊപ്പം സ്റ്റേഷനുകളിൽ നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് ശിഹാബ്