Homeമലപ്പുറംഅഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തരുത്:ജനകീയ പ്രതിഷേധ സംഗമം

അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തരുത്:
ജനകീയ പ്രതിഷേധ സംഗമം

കൽപകഞ്ചേരി: അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തുന്നതിനെ അടിച്ചമർത്തുന്നതിന് എതിരെ പൊതുസമൂഹം അണിനിരക്കണം എന്ന് കടുങ്ങാത്തുകുണ്ടിൽ പൗരസമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. സ്കൂൾ കരിക്കുലത്തിലും വിദ്യാലയങ്ങളിലും കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ ശബ്ദിച്ചതിന്, സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത അധ്യാപകൻ ടി കെ അഷ്റഫ് മാസ്റ്റർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സംഗമം  സംഘടിപ്പിച്ചത്.
നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാതെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നവരെ അടിച്ചമർത്തുന്നത് വിവേചനമാണ്. പൊതു വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്വീകാര്യമായ പരിഷ്കാരങ്ങളാണ് സർക്കാർ നടപ്പിലാക്കേണ്ടത്. പൊതു വിദ്യാഭ്യാസം മേഖലയുടെ സാംസ്കാരിക നിലവാരം തകർക്കുന്ന പരിഷ്കാരങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം. ഭരണരംഗത്തെ പോരായ്മകളും ന്യൂനതകളും ചൂണ്ടിക്കാണിക്കുന്നവരെ  അടിച്ചമർത്തുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല.സംഗമം അഭിപ്രായപ്പെട്ടു.  മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് പി. സൈതലവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.സി നവാസ് അധ്യക്ഷ്യത വഹിച്ചു.  കൽപകഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രാമചന്ദ്രൻ നെല്ലിക്കുന്ന്,  എം.ടി മനാഫ് മാസ്റ്റർ (കെ.എൻ.എം മർക്കസ് ദഅവ), ഖാദർ ഹുദവി (എസ്.വൈ.എസ്) കാസിം മാസ്റ്റർ (ജമാഅത്തെ ഇസ്ലാമി ) മുജീബ് മദനി (വിസ്ഡം) അബൂബക്കർ (കേരള വ്യാപാരി വ്യവസായ ഏകോപന സമിതി, എം.എ റഫീഖ് (കെ.എ. ടി.ഫ് ) കെ.എം ഹനീഫ മാസ്റ്റർ (കെ.എസ്.ടി.യു.) എന്നിവർ പ്രസംഗിച്ചു. ആഷിഖ് പടിക്കൽ സ്വാഗതവും സി അൻസാർ മാസ്റ്റർ നന്ദിയും പറഞ്ഞു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -