തിരൂർ: ഭൗമസൂചിക പദവി നേടിയ തിരൂർ വെറ്റിലയുടെ പെരുമയും ചരിത്രവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും വെറ്റില കൃഷിക്കായി പ്രത്യേക ഫണ്ടനുവദിക്കണമെന്നും മച്ചിങ്ങപ്പാറയിൽ നടന്ന തിരൂർ വെറ്റില ഉൽപാദക സംഘം യോഗം ആവശ്യപ്പെട്ടു. ഡൽഹി കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ചടങ്ങിൽ പ്രധാനമന്ത്രിയുടെ ജൈവകൃഷി അവാർഡ് നേടിയ കാലൊടി അലിയെ ആദരിച്ചു. മലപ്പുറം കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് പുത്തൻ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ചെറിയമുണ്ടം കൃഷി ഓഫിസർ സഹനി ക്ലാസെടുത്തു.