Homeമലപ്പുറംതലക്കടത്തൂർ മതസൗഹാർദ്ദ കൂട്ടായ്മയുടെ അയ്യപ്പൻ വിളക്ക് നാടിൻ്റെ ഉത്സവമായി മാറി

തലക്കടത്തൂർ മതസൗഹാർദ്ദ കൂട്ടായ്മയുടെ അയ്യപ്പൻ വിളക്ക് നാടിൻ്റെ ഉത്സവമായി മാറി

തിരൂർ: തലക്കടത്തൂർ മതസൗഹാർദ്ദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യപ്പൻ വിളക്ക് മഹോത്സവം നാടിന്റെ ഉത്സവമായി മാറി. ഒളകര സുബ്രഹ്മണ്യൻ സ്വാമിയുടെ ശിഷ്യന്മാരായിരുന്നു വിളക്ക് പാർട്ടി. ചെണ്ട വാദ്യത്തിന് വെളിമുക്ക് ശ്രീധരൻ ആൻഡ് പാർട്ടി നേതൃത്വം നൽകി.
പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, തിരൂർ സെൻ്റ് മേരീസ് ചർച്ച് വികാരി ഫാദർ ജോസ് മണ്ണഞ്ചേരി എന്നിവർ മുഖ്യ അതിഥികളായി. കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ പങ്കെടുത്തു. ജാതിമതഭേദമന്യേ നാട്ടിലെ മുഴുവൻ ആളുകളും സമൂഹസദ്യയിൽ പങ്കാളികളായി. ചെറിയമുണ്ടം ബിആർസിയിലെ ഭിന്നശേഷി കുട്ടികളേയും ഭാരവാഹികൾ അതിഥികളായി ക്ഷണിച്ചു.
പൊട്ടഞ്ചേരി രവി, പുല്ലാണിക്കാട്ട് വേലായുധൻ എന്ന കുഞ്ഞുമോൻ, ചൊടലക്കൽ ഗംഗാധരൻ, വരുകലായി പറമ്പിൽ പ്രസാദ്, മൂത്തേടത്ത് സുഭാഷ്, പന്ത്രോളിൽ സുന്ദരൻ, വൈലലപറമ്പിൽ രാഹുൽ എന്നിവർ നേതൃത്വം നൽകി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -