Homeതിരൂർന്യൂ ജനറേഷൻ കോഴ്സുകളുമായി തിരൂർ സീതി സാഹിബ് പോളിടെക്നിക്ക്

ന്യൂ ജനറേഷൻ കോഴ്സുകളുമായി തിരൂർ സീതി സാഹിബ് പോളിടെക്നിക്ക്

തിരൂർ: കേരള മുസ്ലിം എജുക്കേഷണൽ അസോസിയേഷന് (കെഎംഇഎ) കീഴിൽ പ്രവർത്തിക്കുന്ന മികവിന്റെ ആറ് പതിറ്റാണ്ട് പിന്നിടുന്ന തിരൂർ സീതി സാഹിബ് പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം മുതൽ ന്യൂജനറേഷൻ കോഴ്സുകളായ (1) കെമിക്കൽ എഞ്ചിനീയറിംഗ് (2) കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (3) സിവിൽ എഞ്ചിനീയറിംഗ് & പ്ലാനിംഗ് (4) ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് & ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി എന്നീ പുതിയ 4 ത്രിവത്സര ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാൻ എ.ഐ.സി.ടി.ഇ. (അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌൺസിൽ) അംഗീകാരവും കേരള സംസ്ഥാന സർക്കാർ അനുമതിയും ലഭിച്ചതായി ഗവേർണിങ് ബോഡി ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട് അറിയിച്ചു.

ഇതോടെ 10 വിവിധ ടെക്നോളജി ബ്രാഞ്ചുകളിലായി 600 ൽ പരം എഞ്ചിനീയർമാരാണ് ഓരോ വർഷവും ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ച് പുറത്തിറങ്ങുക. കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ ഭൂപടത്തിൽ 63 വർഷം പിന്നിട്ട മഹത്തായ ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള ജൈത്രയാത്രയിൽ ഈ നേട്ടം വലിയ മുതൽകൂട്ടായി മാറും.

സാമൂഹിക പരിഷ്‌കർത്താവ് മുൻ കേരള നിയമ സഭാ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ സ്വപ്ന സാക്ഷാൽക്കാരമായി 1962 ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ ആറ് ത്രിവത്സര ഡിപ്ലോമ കോഴ്സുകൾ കൂടാതെ പുതിയ അധ്യയന വർഷം മുതൽ നാല് ഡിപ്ലോമ കോഴ്സുകൾ കൂടി സ്വാശ്രയ മേഖലയിൽ പുതുതായി ആരംഭിക്കുകയാണ്.

2024 മാർച്ച് മാസം നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ നടത്തിയ ഗുണനിലവാര പരിശോധനയിൽ കേരളത്തിൽ ആദ്യമായി മുഴുവൻ ബ്രാഞ്ചുകൾക്കും (ആറ്) എൻ.ബി.എ. അംഗീകാരം ലഭിച്ചതാണ് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്‌ കീഴിൽ നാല് അധിക ഡിപ്ലോമ കോഴ്സുകൾ സ്വാശ്രയ മേഖലയിൽ ആരംഭിക്കാൻ ഈ സ്ഥാപനത്തെ പ്രാപ്തമാക്കിയത്.

ആദ്യ ഘട്ടത്തിൽ തന്നെ ആറ് പ്രൊഗ്രാമുകൾക്കും അക്രഡിറ്റേഷൻ ലഭിച്ചു  എന്ന നേട്ടം കൈവരിക്കുന്ന രാജ്യത്തെ അപൂർവ്വം സ്ഥാപനങ്ങളിലൊന്നായി മാറിയിക്കുകയാണ് തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ്. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനവും കൂടിയാണ് എസ്. എസ്. എം. പോളിടെക്നിക്ക്.

അനുസ്യൂതം വളർന്ന് കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കാലഘട്ടത്തിൽ ടെക്‌നോളജിയുടെ പുതിയ സങ്കേതങ്ങളെ ഉൾക്കൊണ്ട്, അന്താരാഷ്ട്ര തലങ്ങളിലെ മികവുറ്റ സ്ഥാപനങ്ങൾ, വൻകിട കമ്പനികൾ തുടങ്ങിയവയുമായി സഹകരിച്ച് കൊണ്ട് തിരൂർ പോളിടെക്‌നിക്കിനെ “ഗ്ലോബൽ എജൂക്കേഷൻ & ടെക്നോളജിഹബ്” ആക്കി മാറ്റലാണ് പുതിയ കാലത്ത് സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട് പറഞ്ഞു.

മികച്ച പശ്ചാത്തല സൗകര്യങ്ങൾ, നവീന സൗകര്യങ്ങളുള്ള അക്കാദമിക് ബ്ലോക്ക്, അത്യാധുനിക സംവിധാനത്തോട് കൂടിയ വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, വ്യവസായിക സാധ്യതകളോട് കിടപിടിക്കുന്ന ലബോറട്ടറികൾ, സാങ്കേതിക സൗകര്യങ്ങളുള്ള കോൺഫറൻസ് ഹാളുകൾ, വിശാലവും പ്രകൃതി രമണീയവുമായ ക്യാമ്പസ്‌, കായിക വികാസത്തിനുള്ള ഇൻഡോർ കോർട്ട്-ജിം-പ്ലേഗ്രൗണ്ട് സംവിധാനങ്ങൾ, വ്യത്യസ്ത സെല്ലുകളും ക്ലബ്ബ്കളും ഉൾകൊള്ളുന്ന വലിയ സൗകര്യങ്ങളാണ് നിലവിൽ സ്ഥാപനത്തിലുള്ളത്.

കാമ്പസിൽ സ്ഥാപിച്ചിട്ടുള്ള ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ (ടി. ബി. ഐ.) സംരംഭക തല്പരരായ കുട്ടികൾക്ക് പഠനത്തോടൊപ്പം സ്റ്റാർട്ടപ്പ് കമ്പനികൾ ആരംഭിക്കാൻ മുഴുവൻ സമയവും 24 മണിക്കൂർ സൗജന്യമായി പ്രവർത്തിക്കാവുന്ന പശ്ചാത്തല സൗകര്യം ഒരുക്കുന്നു. അതോടൊപ്പം, സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനുള്ള പരിശീലനം, സാങ്കേതിക സഹായം, മെന്ററിങ് സപ്പോർട്ട്, ഇൻവെസ്റ്റ്മെന്റ് സപ്പോർട്ട്, ഐഡിയ പിച്ചിങ്, ഹാക്കത്തോണുകൾ, തുടങ്ങിയവയും ടി.ബി.ഐ. വഴി സാധ്യമാണ്.

വിദ്യാർഥികളുടെ പഠനനിലവാരത്തിലുള്ള വളര്‍ച്ച, പ്ലേസ്മെന്റ് സ്റ്റാറ്റസ്, അധ്യാപകരുടെ ഇടപെടലുകൾ, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങൾ, ടെക്നോളജിയുടെ സാമൂഹ്യ സാദ്ധ്യതകൾ, സംരഭകത്വ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ഇന്റർനാഷണൽ കോളേബോറേഷൻ, ഹാൻഡ്‌സ്ഓൺ ട്രെയിനിങ്, സോഫ്റ്റ്‌ സ്കിൽ പരിശീലനം തുടങ്ങിയ രംഗങ്ങളിലും സ്ഥാപനം തനതായ നിലവാരം പുലർത്തുന്നുണ്ട്.

ഈ സുപ്രധാന നേട്ടത്തോടെ, ഇനിമുതൽ സ്ഥാപനത്തിന് പ്രതിവർഷം 240 വിദ്യാർത്ഥികൾക്ക് അധികമായി പ്രവേശനം നൽകാൻ കഴിയും. നിലവിൽ ആറ് ബ്രാഞ്ചുകളിലായി 360 ലധികം വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പ്രവേശനം നൽകുന്നു.

സാങ്കേതിക മികവും സാമൂഹിക പ്രതിബദ്ധതയുമുള്ള പുതു തലമുറ എഞ്ചിനീയർമാർക്ക്  സ്വദേശത്തും പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലും ഉയർന്ന തൊഴിൽ സാധ്യത ഉറപ്പുവരുത്തുക എന്നതാണ് സ്ഥാപനം മുഖ്യമായും ലക്ഷ്യം വെക്കുന്നത്.

തിരൂർ പോളിടെക്‌നിക്കിൽ നിലവിലുള്ള ആറ് അടിസ്ഥാന എഞ്ചിനീയറിങ് ബ്രാഞ്ചുകൾക്ക് പുറമെ, ഇന്ത്യക്കകത്തും പുറത്തും വലിയ ജോലി സാധ്യതയുള്ള എമേർജിങ് ടെക്നോളജി ബ്രാഞ്ചുകൾക്കാണ് ഈ വർഷം തുടക്കം കുറിക്കുന്നത്.

അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്തേക്ക് അനന്ത സാധ്യതകൾ തുറക്കുന്ന ഇലക്ട്രിക്കൽ എഞ്ചിനീയറിങ് & ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി,

ലോകത്തകമാനം വ്യാവസായിക മേഖലയിൽ റിഫൈനറികൾ, ഫുഡ് പ്രോസസ്സിംഗ്, ഓയിൽ & ഗ്യാസ്, പെട്രോ കെമിക്കൽസ്, എന്നീ മേഖലകളിൽ ഏറെ ജോലി സാധ്യതയുള്ള കെമിക്കൽ  എഞ്ചിനീയറിങ്,

സുസ്ഥിര വികസനത്തിന്റെ എഞ്ചിനീയറിങ് സാധ്യതകൾ സിവിൽ എഞ്ചിനീയറിങ് മേഖലയിൽ സമഗ്രമായി ചർച്ച ചെയ്യുന്ന സിവിൽ എഞ്ചിനീയറിങ് & പ്ലാനിങ്,

സോഫ്റ്റ്‌വെയർ ഉപയോഗം, ഡെവലപ്പ്മെന്റ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, എന്നിവഉൾപ്പെടുന്ന, ആധുനിക ലോകത്ത് ഏറ്റവും അധികം ആവശ്യപ്പെടുന്ന  ടെക്നോളജി ആയ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്..

ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ അഭിരുചിക്കനുസരിച്ച് ഉന്നത വിദ്യാഭാസം, സ്റ്റാർട്ടപ്പ് സംരംഭകത്വം, എന്നിവ തെരഞ്ഞെടുക്കുന്നതിനു വേണ്ട സാഹചര്യം ഒരുക്കുക, ആവശ്യമായ മികച്ച വ്യാവസായിക പരിശീലനം ഉൾപ്പെടെ നൽകി അവർക്ക് ഇഷ്ട്ടപ്പെട്ട മേഖലയിൽ തൊഴിൽ ഉറപ്പാക്കുക, അതിനായി പരിശ്രമിക്കുക എന്നതാണ് സ്ഥാപന മാനേജ്മെന്റിന്റെ മുഖ്യ ലക്ഷ്യം.
പത്രസമ്മേളനത്തിൽ  ഡോ. അൻവർ അമീൻ ചേലാട്ട് – ചെയർമാൻ ഗവേർണിങ് ബോഡി,
കൊക്കോടി മൊയ്‌ദീൻ കുട്ടി ഹാജി ഗവേർണിങ് ബോഡി അംഗം,
പി. കോയ – ജോയിന്റ് സെക്രട്ടറി, കെ.എം.ഇ.എ. ഡോ. ബഷീർ പി.ഐ. പ്രിൻസിപ്പാൾ, അഷറഫ് കോക്കൂർ കെഎംഇഎ എക്സിക്യൂട്ടീവ് മെമ്പർ –
എം അബ്ദുള്ളക്കുട്ടി കെഎംഇഎ എക്സിക്യൂട്ടീവ് മെമ്പർ എന്നിവർ പങ്കെടുത്തു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -