തിരൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഏറെ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ച
തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപാലം
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീർ എംപി, കുറുക്കോളി മൊയ്തീൻ എം.എൽ.എ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു

2018ലാണ് പാലത്തിന്റെ നിർമാണം പൂർത്തിയായത്. എന്നാൽ, അപ്രോച്ച് റോഡിന് ഫണ്ടില്ലാത്തതിനാൽ പാലം തുറന്നു കൊടുക്കുന്നത് നീണ്ടു പോകുകയായിരുന്നു.പഴയ മേൽപ്പാലത്തിന് മുകളിലൂടെ കടന്നുപോവുന്ന ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ വൈകിയത് നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ തടസ്സമായി. ഇതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരൂരിലെത്തി കുറുക്കോളി മൊയ്തീൻ എം.എൽ.എയുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അപ്രോച്ച് റോഡ് നിർമാണത്തിനായി ഭരണാനുമതി നൽകിയത്.