തിരൂർ: മഴക്കുവേണ്ടി പ്രാർത്ഥന നടത്തി പുല്ലൂർ മഹല്ലിലെ വിധ മുസ്ലിം സംഘടനകൾ. രാവിലെ 6.45 ന് മുണ്ടേക്കാട്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നമസ്ക്കാരത്തിന് കൂട്ടായി ജുമുഅത്ത് പള്ളിഖത്തീബ്, കെ. അബ്ദുറഷീദ് ഫൈസി പെരുന്തല്ലൂർ നേതൃത്വം നൽകി. സ്ത്രീകളടക്കം 400 പേർ പങ്കെടുത്തു. ടി ബീരാൻകുട്ടി കോട്ടയിൽ ഇബ്രാഹിം , കെ. വി. ഇസ്മയിൽ, ഷബീർ തുടങ്ങിയവർ സംഘാടനത്തിന്ന് നേതൃത്വം നൽകി.