തിരൂർ: തിരൂർ പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മലപ്പുറം എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ പി.എ നസീറിനുള്ള യാത്രയയപ്പും ഇറ്റലിയിൽ നടന്ന മിലാൻ കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ച ലെമിൻ ജൈസലിനുള്ള ആദരവും സംഘടിപ്പിച്ചു.
പി.കെ രതീഷ് ഉദ്ഘാടനം ചെയ്തു.
തിരൂർ ഗ്ലോബൽ അക്കാദമി ഹാളിൽ നടന്ന ആദരം ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട്ടേക്ക് ട്രാൻസ്ഫറായി പോവുന്ന ആർ.ടി.ഒ പി.എ നസീറിനുള്ള പ്രസ് ക്ലബ് സ്നേഹോപഹാരം പി.കെ രതീഷ് കൈമാറി. യുവ ഫുട്ബോളർ ലെമിൻ ജൈസലിനുള്ള സ്നേഹോപഹാരം പി.എ നസീർ സമ്മാനിച്ചു. തിരൂർ മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ നിസാർ, അസിസ്റ്റൻ്റ് വെഹിക്കൾ ഇൻസ്പെക്ടർ അബ്ദുൽ കരീം, കെ.പി.ഒ റഹ്മത്തുള്ള, അഫ്സൽ കെ. പുരം, എൻ.എം സുഹൈൽ, ഉദയേഷ് മണമ്മൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പി.എ നസീർ, ലെമിൻ ജൈസൽ എന്നിവർ മറുപടി പ്രസംഗം നടത്തി. റാസിഖ് വെട്ടം സ്വാഗതവും പ്രസ് ക്ലബ് ട്രഷറർ ജൈസൽ വെട്ടം നന്ദിയും പറഞ്ഞു.