തിരൂർ: കേരള ഫോക് ലോർ അക്കാദമി അവാർഡ് നേടിയ പ്രശസ്ത മാപ്പിളപാട്ട് കലാകരനും മുൻ പ്രസ് ക്ലബ് അംഗവുമായ ഫൈസൽ കന്മനത്തെ തിരൂർ പ്രസ് ക്ലബ് ആദരിച്ചു. ഫൈസൽ കന്മനത്തിനുള്ള തിരൂർ പ്രസ് ക്ലബിൻ്റെ സ്നേഹോപഹാരം സെക്രട്ടറി എ.പി ഷഫീഖ്, മുതിർന്ന മാധ്യമ പ്രവർത്തകരായ കായക്കൽ അലി, ബഷീർ പുത്തൻ വീട്ടിൽ, കെ.പി.ഒ റഹ്മത്തുള്ള, സി. എം.സി കാദർ എന്നിവർ കൈമാറി. ചടങ്ങിൽ എ.പി ഷഫീഖ്, വിനോദ് തലപ്പള്ളി, ജൈസൽ വെട്ടം, റഷീദ് തലക്കടത്തൂർ, കായക്കൽ അലി, ബഷീർ പുത്തൻ വീട്ടിൽ, കെ.പി.ഒ റഹ്മത്തുള്ള, സി. എം.സി കാദർ, സഫീർ ബാബു, ജലീൽ വൈരങ്കോട്, റിഫാ ഷെലീസ്, റാസിഖ് വെട്ടം തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ കന്മനം മറുപടി പ്രസംഗം നടത്തി.