Homeമലപ്പുറംസ്ഥിരം പരിപാടി കഞ്ചാവ് കടത്തൽ, തെക്കൻ കുറ്റൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

സ്ഥിരം പരിപാടി കഞ്ചാവ് കടത്തൽ, തെക്കൻ കുറ്റൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

തിരൂർ: കഞ്ചാവ് കേസുകളിൽ സ്ഥിരം പ്രതിയായ മധ്യവയസ്കനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.
നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ തെക്കൻ കുറ്റൂർ സ്വദേശിയായ കടക്കോട്ട് വീട്ടിൽ കുഞ്ഞാവ എന്ന 62 കാരനായ ജമാലിനെയാണ് മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ നിർദ്ദേശത്തെ തുടർന്ന് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂർ, കൽപകഞ്ചേരി ഭാഗങ്ങളിൽ വർഷങ്ങളായി കഞ്ചാവ് വില്പനയിൽ ഏർപ്പെട്ടിരുന്ന ജമാലിനെതിരെ 5 കഞ്ചാവ് കേസ് ഉൾപ്പെടെ വധശ്രമം അടിപിടി എന്നീ കേസുകളും നിലവിലുണ്ട്. പോലീസും എക്സൈസും നിരവധിതവണ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പോലീസിനും ആഭ്യന്തരവകുപ്പിനും നിരവധി പരാതികൾ നൽകിയിട്ടുണ്ട്

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -