തിരൂർ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക് ലാബ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
കേരള സിലബസിൽ പ്രവർത്തിക്കുന്ന അംഗീകൃത സ്കൂളിൽ കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ എ.ഐ ലാബ് പ്രവർത്തനം ആരംഭിച്ചത്. എൻ.എസ്.എസ് സ്കൂൾ സ്കിൽ വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കിയതാണ് പദ്ധതി. ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്ക് സൗജന്യമായി ഇതിന്റ പഠനം ലഭിക്കും. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ തിരൂർ താലുക്ക് എൻ.എസ്.എസ് കരയോഗ പ്രസിഡന്റ് ബി വേണുഗോപാലൻ നായർ,
എച്ച്.കെ സ്കൂൾ ട്രെൻസ് സി.ഇ.ഓ ഹരികൃഷ്ണൻ പി.ടി.എ പ്രസിഡന്റ് എ വി മനോജ്കുമാർ എന്നിവർ സംസാരിച്ചു.