Homeമലപ്പുറംകാറില്‍ കടത്തിയ 190 ഗ്രാം മെത്താഫെറ്റമിനുമായി തിരൂർ സ്വദേശി പിടിയിൽ

കാറില്‍ കടത്തിയ 190 ഗ്രാം മെത്താഫെറ്റമിനുമായി തിരൂർ സ്വദേശി പിടിയിൽ

തിരൂർ: കാറില്‍ കടത്തിയ 190 ഗ്രാം മെത്താഫെറ്റമിനുമായി തിരൂർ സ്വദേശിയെ നാട്ടുകല്‍ പൊലീസ് സാഹസികമായി പിടികൂടി. പൊലീസും ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് നാട്ടുകല്‍ പൊലീസ് സ്റ്റേഷന് സമീപം കാറില്‍ കടത്തിയ 190.18 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം തിരൂർ‌ സ്വദേശി അബൂബക്കർ സിദ്ധീഖ് (32) പിടിയിലായത്.

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാറിൻ്റെ ചില്ല് തകർത്താണ് പിടികൂടിയത്. മലപ്പുറം തിരൂർ സ്വദേശിയായ പ്രതി മലപ്പുറം ജില്ലയില്‍ തിരൂർ, താനൂർ പ്രദേശത്തെ ലഹരി വില്‍പനയുടെ കണ്ണിയാണെന്ന് പൊലീസ് പറയുന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -