ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, വധശ്രമം, മോഷണക്കേസുകളിൽ പ്രതിയായ തിരൂർ കോലുപാലം സ്വദേശി ഉള്ളാട്ടിൽ അജ്മലിനെ (24) രണ്ടാമതും കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കഴിഞ്ഞ വർഷം ആറുമാസം തടവിലായിരുന്ന ഇയാൾ ജയിലിൽനിന്നിറങ്ങി വീണ്ടും മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാപ്പട്ടികയിൽപ്പെട്ടയാളുമാണ്