വൈലത്തൂർ: പൊട്ടിപ്പൊളിഞ്ഞ തിരൂർ – മലപ്പുറം റോഡ് അടിയന്തരമായി നന്നാക്കുവാൻ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചെറിയമുണ്ടം മണ്ഡലം കമ്മിറ്റി തലക്കടത്തൂരിൽ പ്രതിഷേധിച്ചു. കുണ്ടും കുഴികളും നിറഞ്ഞ് യാത്ര ദുരിതമായി. നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി പോന്നത്. വാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് അപകടം പതിവായി. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽ പെടുന്നത്. കുഴികൾക്കു പുറമെ പല ഭാഗത്തും റോഡിന്റെ ഇരുവശത്തുമുള്ള
താഴ്ച്ചയും അപകടക്കെണിയായി മാറുന്നതായും പ്രതിഷേധക്കാർ പറഞ്ഞു. എത്രയും വേഗം റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇസ്ഹാഖ് പറക്കുണ്ടിൽ, മുജീബ്, ജലീൽ, സുധീർ, അബ്ദുള്ളാഹ്, ബഷീർ, അമീർ സി.കെ, ഹൈദ്രോസ്, സാഹിർ, ഗഫൂർ എന്നിവർ പങ്കെടുത്തു