തിരൂർ: നാടും നഗരവും ചൂടില്‍ വെന്തുരുകുമ്പോൾ ആശ്വാസമായി വേനൽ മഴ. മനസിനും ശരീരത്തിനും കുളിർമയേകി പലയിടത്തും ഇന്നലെ മഴ പെയ്തു. ഇതോടെ മണ്ണ് ശരിക്കുണാർന്നു. ചൂടിനും കാര്യമായ മാറ്റമുണ്ടായി. തിരൂരും പരിസര പ്രദേശങ്ങളായ മിക്കയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെ കൂടിയാണ് ഇടിയോടുകൂടിയ മഴ പെയ്തത്.