തിരൂർ: 59 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 33 കാരന് ജീവപര്യന്തം തടവും, 40000 രൂപ പിഴയും അടയ്ക്കുന്നതിന്
ശിക്ഷിച്ചു. തിരൂർ അന്നാര സ്വദേശി പുളിങ്കുന്നത്ത് അര്‍ജുന്‍ ശങ്കറിനെയാണ് ശിക്ഷിച്ചത്. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷ വിധിച്ചത്. 2019 ഫെബ്രുവരി 10നാണ് കേസിന് ആസ്പദമായ സംഭവം. തിരൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന അബ്ദുള്‍ ബഷീര്‍, പി.കെ. പത്മരാജന്‍, ടി.പി. ഫര്‍ഷാദ് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു.
പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.