തിരൂർ: 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 35 വയസ്സുകാരനായ പ്രതിക്ക് 7വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. പുറത്തൂർ സ്വദേശി പയ്യംപള്ളി നിയാസിനെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ വിചാരണ നടത്തി ശിക്ഷ വിധിച്ചത്. 2012 ലാണ് സംഭവം. കുടുംബവുമൊന്നിച്ച് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ചെന്നാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്
തിരൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായരുന്ന ജ്യോതീന്ദ്രകുമാര്‍ പി രജിസ്റ്റര്‍ ചെയ്ത കേസ്സ് അന്നത്തെ തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ആര്‍. റാഫി ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.