വൈലത്തൂർ: വീട്ടിൽ സൂക്ഷിച്ച 1.300 kg കഞ്ചാവുമായി വൈലത്തൂരിൽ യുവാവ് പിടിയിൽ. പറമ്പൻ മുകൾ പോറ്റത്തിൽ നൗഫൽ എന്ന ഐഡിയ നൗഫൽ (39)നെയാണ് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് വിൽപന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നു ഒരു മാസമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ റിബീഷ്, വിഷ്ണു, അരുൺ രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിഷ ഡ്രൈവർ അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.