Homeപ്രാദേശികംതിരൂർ അരിക്കാഞ്ചിറയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്‌ന്നു

തിരൂർ അരിക്കാഞ്ചിറയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്‌ന്നു

തിരൂർ: അരിക്കാഞ്ചിറയില്‍ വീട്ടുമുറ്റത്തെ കിണറിടിഞ്ഞ് താഴ്ന്നു. വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഈസ്റ്റ് അരിക്കാഞ്ചിറ വാഴകണ്ണാടി സോദരന്റെ വീട്ടിലെ കിണറാണ് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ഇടിഞ്ഞ് താഴ്ന്നത്. ഈ സമയം കിണറിന് സമീപം അലക്കുകയായിരുന്ന സോദരന്റെ ഭാര്യ സൗമിനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കിണറിന് ചുറ്റുഭാഗമുള്ള മണ്ണ് ഇടിഞ്ഞ് താഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടമ്മ വീട്ടിനകത്തേക്ക് ഓടികയറിയത്. കിണറിന് സമീപത്തുണ്ടായിരുന്ന മോട്ടോറും കിണറിനോടൊപ്പം താഴ്ന്നു. കിണറിന് 18 വർഷത്തോളം പഴക്കമുണ്ട്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -