തിരൂർ ജില്ലാ ആശുപത്രി ഇന്റൻ സീവ് കെയർ യൂണിറ്റിന് മുൻപിൽ ഉറങ്ങിക്കിടന്ന രോഗിയുടെ കൂട്ടിരിപ്പുകാരിക്കുനേരേ ലൈംഗിക അതിക്രമം. ഐ.സി.യുവിന് മുൻപിൽ പായ വിരിച്ച്കിടന്നുറങ്ങുന്നതിനിടെ ഇവരുടെ പായയിൽ യുവാവെത്തി കൂടെ കിടക്കുകയും യുവതിയുടെ കാലിൽ പിടിക്കുകയുമായിരുന്നു.
ആലത്തിയൂർ സ്വദേശിനിയായ യുവതി ബഹളംവെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പോലീസ് ആശുപത്രിയിലെത്തി സി.സി.ടി.വി. ദൃശ്യം പരിശോധിച്ചു.