തിരൂർ: തിരൂർ കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാർത്ഥികൾ ആദ്യവർഷ വിദ്യാർത്ഥികളെ വരവേൽക്കുന്ന ഫ്രഷേഴ്സ് ഡേയ്ക്ക് വേണ്ടി സ്വരൂപിച്ച തുക വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 58810 രൂപയാണ് കൈമാറിയത്.
കോളേജിലെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥി പ്രതിനിധികൾ തിരൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എ. പ്രഭാഷന് ചെക്ക് നൽകി. ഭരണസമിതി പ്രസിഡണ്ട് കെ.വി. പ്രസാദ്, വൈസ് പ്രസിഡണ്ട് പി.പി. ഉണ്ണികൃഷ്ണൻ, ഡയറക്ടർമാരായ ഉമ്മർ ഫാറൂഖ്. കെ.എം, സുജയ.കെ, യോഗേഷ്.സി, പ്രിൻസിപ്പാൾ എംഎം. രവീന്ദ്രൻ, സെക്രട്ടറി കെ.പി. ഷാജിത്ത്, വിദ്യാർത്ഥി പ്രതിനിധികളായ നബീൽ, റാസിക്ക്, കാർത്തിക്, റുക്സാന, ഷിർഫ സന എന്നിവർ പങ്കെടുത്തു.