Homeതിരൂർതുടർച്ചയായി രണ്ടാം തവണയും എ ഗ്രേഡ് കരസ്ഥമാക്കി അർജ്ജുൻ രാജും കൂട്ടുകാരും

തുടർച്ചയായി രണ്ടാം തവണയും എ ഗ്രേഡ് കരസ്ഥമാക്കി അർജ്ജുൻ രാജും കൂട്ടുകാരും

തിരൂർ: മദ്ദളത്തിൽ എ ഗ്രേഡുമായി അനന്തപുരിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചപ്പോൾ അർജ്ജുൻ രാജ് നേടിയത് തൻ്റെ മുത്തച്ഛൻ്റെ സ്വപ്നമായിരുന്നു. തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ +2 വിദ്യാർത്ഥിയായ അർജ്ജുൻ രാജ് കഥകളി മദ്ദള വിദ്വാൻ ശ്രീ സദനം ശ്രീധരൻ്റെ പേരമകനാണ്. ശ്രീ കലാമണ്ഡലം രാമദാസിൻ്റെ കീഴിൽ പഠനം ആരംഭിച്ച അർജ്ജുൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അരങ്ങേറ്റം കുറിച്ചു. 10-ാം ക്ലാസിൽ പഠിക്കുമ്പോൾ മുത്തച്ഛൻ്റെ ആഗ്രഹപ്രകാരം കലോത്സവത്തിൽ പങ്കെടുത്തെങ്കിലും മുത്തച്ഛൻ്റെ മരണം കാരണം അത് പൂർത്തീകരിക്കാൻ കഴിയാതെ വന്നു. മുത്തച്ഛൻ്റെ ആഗ്രഹം സഫലീകരിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിച്ച അർജ്ജുൻ രാജും കൂട്ടുകാരും കലാമണ്ഡലം ശബരീഷിൻ്റെ കീഴിൽ ശിക്ഷണം ആരംഭിച്ച് രണ്ടു തവണയും എ ഗ്രേഡ് കരസ്ഥമാക്കി.
മത്സരത്തിന് അകമ്പടി കൊട്ടാനായി കൂട്ടുകാരായ ബോയ്സ് സ്കൂളിലെ തന്നെ അശ്വിനും ആകാശും കൂടെയുണ്ടായിരുന്നു. തിരൂർ ഏഴൂർ സ്വദേശികളായ രാജേഷിൻ്റെയും ജയശ്രീയുടേയും മകനാണ് അർജ്ജുൻ രാജ്

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -