തിരൂർ: തിരൂരിലെ കുടുംബ കൂട്ടായ്മയായ ആക്റ്റ് സംഘടിപ്പിക്കുന്ന പതിനേഴാമത് ആക്റ്റ് നാടകമേളയുടെ ഈ വർഷത്തെ പുരസ്കാരം പ്രശസ്ത നാടക – സിനിമ അഭിനേതാവും, നിർമാതാവുമായ ടി.ജി. രവിക്ക് മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എൽ സുഷമ സമ്മാനിച്ചു. നഗരസഭയുടെ സഹകരണത്തോടെ തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിലാണ് നാടകമേള നടക്കുന്നത്.