തൃശൂര്‍: ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോളനിക്കു സമീപത്തെ ഉള്‍വനത്തിലെ പാറയുടെ സമീപത്തു നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍(15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍(8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ടത്തിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.