Homeകേരളംതൃശൂരില്‍ വിവിധയിടങ്ങളില്‍ ഭൂചലനം; പരിഭ്രാന്തരായ ആളുകള്‍ വീടിനു പുറത്തേക്ക് ഓടി

തൃശൂരില്‍ വിവിധയിടങ്ങളില്‍ ഭൂചലനം; പരിഭ്രാന്തരായ ആളുകള്‍ വീടിനു പുറത്തേക്ക് ഓടി

തൃശ്ശൂർ ജില്ലയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് 8.15 ഓടെ മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ ഭൂചലനം അനുഭവപ്പെട്ടത്. വീടുകളില്‍ അടുക്കളയില്‍ ഇരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ ചലിച്ച് താഴെ വീണു. വിവിധ ഇടങ്ങളില്‍ പരിഭ്രാന്തരായ ആളുകള്‍ വീടിനു പുറത്തേക്ക് ഓടി.

ഭൂചലനം ഉണ്ടായ മേഖലകളിൽ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -