മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. മഞ്ചേരി പുൽപറ്റ ഒളവാതിൽ സ്വദേശികളായ അഷറഫ് (45), സാജിത (37), ഫിദ (14) എന്നിവരാണ് മരണപ്പെട്ടത്. മൂവരും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രികരാണ്. മൃതദേഹം മലപ്പുറം ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.