Homeകേരളംകനത്ത മഴയെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

കനത്ത മഴയെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

മലപ്പുറം: മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യയുടെ കോഴിക്കോട് – റിയാദ് ( രാത്രി 8.35), കോഴിക്കോട് – അബുദാബി (രാത്രി 10.05)​,​ കോഴിക്കോട് – മസ്‌കറ്റ് (രാത്രി 11.10)​ എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. നേരത്തെ രണ്ട് വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വൈകിയിരുന്നു. കരിപ്പൂരിൽ നിന്ന് അബുദാബി,​ മസ്കറ്റ് എന്നിവിടങ്ങിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -