തിരൂരങ്ങാടി: കുപ്രസിദ്ധ മോഷ്ടാവ് മണവാളൻ ഷാജഹാനെ കാണ്മാനില്ല.
പ്രതിയെ കണ്ടെത്തിയാൽ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക. തിരൂരങ്ങാടി ഇൻസ്പെക്ടർ: 9497987164,
04942460331. 100ലധികം മോഷണ കേസിൽ പ്രതിയാണ് ഷാജഹാൻ. മുൻപ് കൊടിഞ്ഞി കുണ്ടൂർ, ചെറുമുക്ക് ഭാഗങ്ങളിൽ മുഖം മറച്ചും ഷർട്ട് ധരിക്കാതെയും കയ്യിൽ ആയുധവുമായി രാത്രികാലങ്ങളിൽ മോഷണം നടത്തി അറസ്റ്റിൽ ആയിട്ടുണ്ട് കൂടാതെ കടുങ്ങാത്തുകുണ്ട് പാറമ്മലങ്ങാടിയിലെ വിവാഹ വീട്ടിൽ കയറി സ്വർണവും പണവും കവർന്നത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ അന്നത്തെ കല്പകഞ്ചേരി എസ്.ഐ ആയിരുന്ന ജലീൽ കറുത്തേടത്ത് ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടുകയും ചെയ്തിരുന്നു.
സ്ഥിരമായി രാത്രീ കാലങ്ങളിൽ ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കി മോഷണങ്ങൾ നടത്തിയിരുന്ന മണവാളൻ ഷാജഹാൻ എന്നറിയപ്പെടുന്ന ഷാജഹാൻ ചെറുപ്പം മുതൽ കളവു തൊഴിൽ ആക്കിയ മോഷ്ടാവാണ്. കേരളത്തിൽ വിവിധ ജില്ലകളിലും കർണാക, തമിഴ്നാട് സംസ്ഥാനങ്ങളിലുമായി 100ലധികം മോഷണ കേസുകൾ നിലവിലുണ്ട്.