തിരൂർ – മലപ്പുറം റോഡിൽ തലക്കടത്തൂർ മുതൽ വൈലത്തൂർ വരെയുള്ള റോഡിലെ കുഴികൾ അടച്ച് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ചെറിയമുണ്ടം പഞ്ചായത്ത് ഭരണസമിതി പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന, വാർഡ് അംഗം ടി.എ. റഹീം എന്നിവർ തിരൂർ ഡിവിഷൻ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയർ ശ്രീലക്ഷ്മിക്ക് നിവേദനം കൈമാറി.