തിരുന്നാവായ: നാവാമുകുന്ദ ക്ഷേത്രത്തിൽ ആചാര്യൻ പള്ളിപ്പുറം ജയപ്രകാശിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം വെള്ളിയാഴ്ച സമാപിക്കും. ഇതിനകം തുളസിക്കതിർ, ചെത്തിപ്പൂവ്, ചെത്തിമാല, ഉണ്ട മാല, താമരപ്പൂവ്, മന്ദാരപ്പൂവ്, മുല്ലപ്പൂവ്, രാമതുളസി, ശംഖുപുഷ്പം, വാടാ കുറുഞ്ഞി എന്നിവ കൊണ്ടുള്ള അർച്ചനകളും ലഡു, അപ്പം, പാനകം, തൃമധുരം, കഠിന പായസം, ഒറ്റയപ്പം എന്നിവ കൊണ്ടുള്ള നിവേദ്യങ്ങളും നടന്നു. വ്യാഴാഴ്ച അവിൽക്കിഴി സമർപ്പണം നടക്കും.