Homeമലപ്പുറംക്ഷേത്രത്തിൽ നിന്ന് 5 പവന്റെ സ്വർണാഭരണം കൈക്കലാക്കി ഗ്യാരണ്ടി ആഭരണം തിരികെ വെച്ച് മുങ്ങിയ പൂജാരി...

ക്ഷേത്രത്തിൽ നിന്ന് 5 പവന്റെ സ്വർണാഭരണം കൈക്കലാക്കി ഗ്യാരണ്ടി ആഭരണം തിരികെ വെച്ച് മുങ്ങിയ പൂജാരി അറസ്റ്റിൽ


തി​രു​നാ​വാ​യ മ​ങ്കു​ഴി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് അ​ഞ്ച് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച് മു​ങ്ങി​യ പൂ​ജാ​രി​യെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി മ​ന​ക്ക​ൽ ധ​നേ​ഷി​നെ​യാ​ണ് (32) തി​രൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ര​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം താ​ൽ​ക്കാ​ലി​ക ജോ​ലി​ക്ക് വ​ന്ന പ്ര​തി ഭ​ഗ​വ​തി​ക്ക് ചാ​ർ​ത്തു​ന്ന ആ​ഭ​ര​ണം കൈ​ക്ക​ലാ​ക്കി അ​തേ മാ​തൃ​ക​യി​ൽ മു​ക്കു​പ​ണ്ടം തി​രി​കെ വെ​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്സ​വ​ത്തി​നാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​ൻ, പ്ര​തീ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -