തിരുന്നാവായ: ആറു ദിവസമായി തിരുന്നാവായയിൽ നടന്നുവരുന്ന മാഘമക മഹോത്സവം
ആറാട്ടോടെ ഞായറാഴ്ച സമാപിക്കും. മാഘമക മഹോത്സവക്കാലത്ത് കൊടക്കലുള്ള തളി മഹാദേവന് നിളയിൽ ആറാട്ടു നടത്തി പഴുക്കാമണ്ഡപത്തിൽ വെച്ചിരുന്നു. തളിമഹാദേവ ക്ഷേത്രം തകർന്നതിനും മാമാങ്കം നിലച്ചതിനും ശേഷം തളി മഹാദേവൻ്റെ ആറാട്ടു നടന്നിട്ടില്ല. അരീക്കര മനക്കൽ പുരാതനമായി തേവാരം ചെയ്തു വരുന്ന ശിവലിംഗമാണ് തളി മഹാദേവ സങ്കൽപ്പത്തിൽ എഴുന്നെള്ളിച്ചുകൊണ്ടുവന്ന് ആറാട്ടു നടത്തി ഭാരതപ്പുഴയുടെ ഉത്സവത്തിന് പൂർണ്ണത വരുത്തുന്നത്.
കേരളത്തിൻ്റെ അഭിവൃദ്ധിക്കായി പരശുരാമൻ നടത്തിയ യാഗവുമായി ബന്ധപ്പെട്ട ഐതിഹ്യം ആധാരമാക്കിയാണ് എ.ഡി. 1766 ൽ കേരളത്തിനു നഷ്ടപ്പെട്ട മാഘമക മഹോത്സവം 2016മുതൽ പുന:രാരംഭിച്ചത്. ഓറൽ ഹിസ്റ്ററി റിസർച്ച്
ഫൗണ്ടേഷൻ, തത്ത്വമസി ട്രസ്റ്റ്, ശാന്തി ക്ഷേമസഭ, ശബരിമല അയ്യപ്പസേവാസമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുന്നാവായ സംഘാടക സമിതിയാണ് വടക്കെ കരയിലെ മാഘമകമകമ ഹോത്സവം നടത്തുന്നത്. ശബരിമല മുൻ മേൽശാന്തി ബ്രഹ്മ: എ.കെ.സുധീർ നമ്പൂതിരി എ.കെ .സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്രയോടെയായിരുന്നു ഈ വർഷത്തെ മാഘമകമ ഹോത്സവം തുടങ്ങിയത്.