തൃശൂരില്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ മർദിച്ചു. അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. അരിമ്ബൂർ സ്വദേശി അഖില്‍(28)ആണ് സ്റ്റേഷനില്‍ കയറി എസ്.ഐയെ ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു അഖിലിനെ. സ്റ്റേഷനുള്ളില്‍ സംസാരിച്ച് നിന്നിരുന്ന ഇരുവരും വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അഖില്‍ എസ്.ഐയെ മർദ്ദിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ സി.പി.ഒ വിനോദിന് മർദനമേറ്റിട്ടുണ്ട്. എസ്‌ഐയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് സിപിഒ വിനോദിന് മർദനമേറ്റത്. സംഭവത്തില്‍ അഖിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.