Homeമലപ്പുറംഎടപ്പാളിൽ പട്ടാപകല്‍ യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

എടപ്പാളിൽ പട്ടാപകല്‍ യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

എടപ്പാൾ: എടപ്പാളിൽ പട്ടാപകല്‍ യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
വട്ടംകുളം ചിറ്റഴിക്കുന്ന്  തറവട്ടത്ത് അശോകന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ രാവിലെ 8:15 ന്  മോഷണം നടന്നത്.
അശോകന്റെ മകന്‍ വിശാഖിന്റെ ഭാര്യ രേഷ്മയെയാണ് മോഷ്ടാവ് കസേരയില്‍ കെട്ടിയിട്ടത്.  മുഖം മൂടിയും ഗ്ലൗസും ധരിച്ച് വീടിന് അകത്തു കയറിയ മോഷ്ടാവ്  രേഷ്മയെ ബലമായി പിടികൂടി കസേരയില്‍ കെട്ടിയിട്ട ശേഷം വളയും സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.
അച്ഛന്‍ അശോകന്‍ ആശുപത്രിയിലേക്കും.അമ്മ കുളിക്കാന്‍ പോയ സമയത്തുമാണ് മോഷ്ടാവ് എത്തിയത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -