പുത്തനത്താണി ടൗണിൽ ഹോട്ടലിന്റെ പൂട്ട് തകർത്ത് മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ബസ് സ്റ്റാൻഡിന് എതിർവശത്തായി പ്രവർത്തിക്കുന്ന എടരിക്കോട് സ്വദേശി ഹംസയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ശനിയാഴ്ച പുലർച്ചെ 2.15 ന് മോഷണം നടന്നത്. ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ ജോലിക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പോലീസിൽ പരാതി നൽകി