യൂസ്ഡ് ഇരുചക്രവാഹന ഷോറൂമില്‍ നിന്ന് ഓടിച്ചുനോക്കാന്‍ കൊണ്ടുപോയ ബൈക്കുമായി യുവാവ് മുങ്ങി. കണ്ണൂര്‍ പൊടിക്കുണ്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കെഎല്‍58 എഇ6715 യമഹ ബൈക്കാണ് നഷ്ടപ്പെട്ടത്. മയ്യില്‍ സ്വദേശിയാണെന്നും പേര് സനിത്ത് എന്നാണെന്നും പരിചയപ്പെടുത്തിയ 26 കാരനാണ് ഓടിച്ചുനോക്കാനെന്ന പേരില്‍ ബൈക്കുമായി മുങ്ങിയത്. ബൈക്കുമായി പോയ യുവാവ് ഏറെസമയമായിട്ടും തിരികെ വരാതായതോടെ ഷോറൂം ഉടമ വിനോദ് ഓണപ്പറമ്പ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.