മലപ്പുറം പാണ്ടിക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. പന്തല്ലൂർ കടമ്പോട് തെക്കേക്കര ആലുങ്ങൽ മൊയ്തീൻകുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5നാണ് പന്തല്ലൂരിൽ വേല ഉത്സവത്തിനിടെ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഇയാൾ അടക്കം 7 പേരെ പോലീസ് പിടികൂടിയത്.യുവാവിന് ഹൃദയാഘാതമുണ്ടായതാണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.