തിരൂർ: തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർ മാൻ സ്ഥാനത്തേക്ക് എഴുത്തുകാരൻ വൈശാഖനെ തിരഞ്ഞെടുത്തു. എം.ടി. വാസുദേവൻ നായരുടെ വിയോഗത്തെ തുടർ ന്നാണ് ചെയർമാൻ സ്ഥാനത്ത് ഒഴിവുവന്നത്. തിങ്കളാഴ്ച തിരൂർ തുഞ്ചൻപറമ്പിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് സെക്ര ട്ടറി പി. നന്ദകുമാർ എം.എൽ.എ. പേര് നിർദേശിച്ചു. ട്രസ്റ്റ് അംഗങ്ങളായ സി. ഹരിദാസ്, ആലങ്കോട് ലീലാകൃഷ്ണൻ, മണ മ്പൂർ രാജൻ ബാബു, അഡ്വ. എം. വിക്രംകുമാർ എന്നിവർ പിന്താങ്ങി. എം.ആർ. രാഘവവാരിയർ അധ്യക്ഷത വഹിച്ചു.
തുടർന്ന് വൈശാഖൻ തിരഞ്ഞെടുക്കപ്പെട്ട വിവരം ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാറും ട്രസ്റ്റ് അംഗങ്ങളും പ്രഖ്യാപിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടു ണ്ട്. 25 വർഷമായി തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗമാണ്.
മൂവാറ്റുപുഴ കണ്ടച്ചാവടി വീട്ടിൽ പരേതരായ കൃഷ്ണകുറുപ്പി ന്റെയും നാരായണിയമ്മയുടെയും മകനാണ് വൈശാഖൻ എന്നറിയപ്പെടുന്ന എം.കെ. ഗോപിനാഥൻ നായർ. പാലക്കാ ട് ചിറ്റൂർ പനയൂരിൽ പൗർണമി വീട്ടിലാണ് താമസം. ഭാര്യ: പരേതയായ പത്മ. മക്കൾ: പ്രവീൺ, പ്രദീപ്, പൂർണിമ.