പുത്തനത്താണി: കുറുമ്പത്തൂർ കാട്ടാംക്കുന്നിൽ ആളൊഴിഞ്ഞ പറമ്പിലെ പ്ലാവിൽ മാസങ്ങളായി നിന്നിരുന്ന ഭീമൻ തേനീച്ചക്കൂട് ട്രോമാ കെയർ കല്പകഞ്ചേരി സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ നീക്കി. കഴിഞ്ഞ ദിവസം കാൽനട യാത്രക്കാരിക്ക് തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ട്രോമാ കെയർ കൽപകഞ്ചേരി സ്റ്റേഷൻ യൂണിറ്റ് ലീഡർ ഇസ്മയിൽ പറവന്നൂർ, ഖാലിദ് ഗുരുക്കൾ മണ്ണാരക്കൽ, ലത്തീഫ് കൽപകഞ്ചേരി, ഷമീർ അലി എന്നീ പ്രവർത്തകർ ചേർന്നാണ് തേനീച്ചകളെ നീക്കം ചെയ്തത്.