താനാളൂർ: കെ.പുരം പട്ടരുപറമ്പ് മണിക്കൂറുകൾ വ്യത്യാസത്തിൽ സഹോദരിമാർ മരണപ്പെട്ടു. വെട്ടം പരിയാപുരം കാനൂർ സ്വദേശി കടവത്ത് ചെറയപറമ്പിൽ ആലായി, ഫാത്തിമ ദമ്പതികളുടെ മക്കളായ തിത്തിക്കുട്ടി, നഫീസ എന്നിവരാണ് മരണപ്പെട്ടത്.
ഒരേ ദിവസമാണ് ഇവരുടെ വിവാഹവും നടന്നിരുന്നത്. കെ പുരം മഹല്ല് മുൻ സെക്രട്ടറി പട്ടര്പറമ്പ് വരിക്കോട്ടിൽ അബ്ദുൽ കാദറിന്റെ ഭാര്യ തിത്തിക്കുട്ടി (75) തിങ്കളാഴ്ച രാത്രി 7.30നാണ് മരിച്ചത്. മക്കൾ:റു ഖിയ, സുലൈഖ,അഫ്സത്ത്,ശരീഫ,അബ്ബാസ്,സലീം,മൈമൂന,സഫിയ,സക്കീന.
മരുമക്കൾ: ഹംസ ,മുഹമ്മദ്,സമീർ, സഫിയ,ആയിഷ, മൻസൂർ, നവാസ്,ദിറാർ, പരേതനായ അബ്ദുറഹ്മാൻ.
കെ. പുരം പട്ടരുപറമ്പ് പരേതനായ കുന്നമ്പത്ത് അബ്ദുല്ല മുസ്‌ലിയാരുടെ ഭാര്യ നഫീസ(76) ഇന്നലെ രാവിലെ 9.30 ഓടെയാണ് മരണപ്പെട്ടത്. മക്കൾ: ആയിഷ ബീവി,ബാപ്പുട്ടി എന്ന അഷറഫ്,ഹംസക്കുട്ടി,മുസ്തഫ,ജസീറ.
മരുമക്കൾ: ഹുസൈൻ, റംല,സാജിത, സമീറ,അബ്ദുൽ അസീസ്.