സ്‌കൂള്‍ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികള്‍ക്കും ഡ്രൈവർക്കും പരിക്ക്. കൊണ്ടോട്ടി മുസ്ലിയാരങ്ങളാടിയില്‍ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്‌കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്.
ഏഴ് വിദ്യാർത്ഥികള്‍ക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകള്‍. പന്ത്രണ്ട് വിദ്യാത്ഥികള്‍ വാനിലുണ്ടായിരുന്നുവെന്നാണ് സൂചന. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്‌ടർമാരും പൊലീസും പറഞ്ഞു