ഈസ്റ്ററിനു പിറകെ പെരുന്നാളും വിഷുവുമെത്തുമ്പോള്‍ ഇറച്ചിക്കോഴി വില കുതിക്കുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 240 മുതല്‍ 260 രൂപ വരെയാണ് വില. കോഴിക്ക് കിലോഗ്രാമിന് 160 മുതല്‍ 180 രൂപ വരെ നല്‍കണം. റമദാന്‍ ആരംഭത്തോടെയാണ് വില വന്‍തോതില്‍ ഉയര്‍ന്നത്. നോമ്പിന്റെ ആദ്യ ദിവസങ്ങളില്‍ കോഴിയിറച്ചി കിലോക്ക് 180 രൂപയും കോഴിക്ക് 120 രൂപയുമായിരുന്നു. മൂന്നാഴ്ചക്കുള്ളില്‍ ഇറച്ചിക്ക് 60 രൂപയും കോഴിക്ക് 40 രൂപയുമാണ് വര്‍ധിച്ചത്. പെരുന്നാള്‍ അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.അനിയന്ത്രിതമായി വില വര്‍ധിക്കുന്നതിനാല്‍ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറവാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നാമമാത്ര വില്‍പനയാണ് ചില്ലറവിപണിയില്‍ നടക്കുന്നത്.