കുന്നംകുളം: ചൊവ്വന്നൂർ പന്തല്ലൂരിൽ സഹോദരിമാർ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. വെള്ളിത്തുരുത്തി മടപ്പാട്ട് പറമ്പില്‍ അഷ്‌ക്കർ – സുബൈദ ദമ്പതികളുടെ മക്കളായ ഹസ്നത്ത് (13), മാഷിദുവാ (10) എന്നിവർക്കാണ് ദാരുണാന്ത്യം. പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് പിന്നിലെ ക്ഷേത്രത്തിന്റെ പാറക്കുളത്തിൽ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. പിതാവ് അഷ്കറിനൊപ്പം പന്തല്ലൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാൻ പാടത്തിലൂടെ നടന്നുപോകവേ കാലില്‍ പറ്റിയ അഴുക്ക് കഴുകിക്കളയാൻ പാറക്കുളത്തില്‍ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.