ദുബൈ: ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം യാത്രക്കാരൻ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനെത്തുടർന്ന് തിരിച്ചിറക്കി. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനത്തില്‍ വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയതെന്ന് സഹയാത്രക്കാർ പറഞ്ഞു. വിമാനം ദുബായില്‍നിന്ന് പുറപ്പെട്ടശേഷവും ഇയാള്‍ ബഹളം തുടർന്നു. മറ്റുയാത്രക്കാർക്ക് ശല്യമായതോടെ വിമാനം തിരികെയിറക്കുകയായിരുന്നു. യാത്രക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് ഇയാളെ ദുബായ് പോലീസ് കൊണ്ടുപോയത്. രാവിലെ ഏഴോടെ കരിപ്പൂരിലെത്തേണ്ട വിമാനം പത്തരയോടെയാണ് എത്തിയത്.