കൽപകഞ്ചേരി: കാസ്ക് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ പാലിയേറ്റീവ് ദിനത്തിൽ സ്വരൂപിച്ച തുക പാലിയേറ്റീവ് ക്ലിനിക്കിന് കൈമാറി. പുത്തനത്താണി ശാന്തി പാലിയേറ്റീവ് കെയർ സോസൈറ്റി വൈസ് ചെയർമാൻ ടി. സൈനുദ്ധീൻ എന്ന ബാപ്പുട്ടി തുക ക്ലബ്ബ് ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. കെ. അബുഉമർ, എകെ.എം. എ മജീദ്, പി. ഇർഷാദ്, എ.പി. അബ്ദുറഹിമാൻ, പി. ഫൈസൽ, വി.പി. സാഹിർ, പി.അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.