തലപ്പാറ: തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പുഴയിൽ വീണ ബൈക്ക് യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ച വൈകുന്നേരം 6.30 ടെയാണ് തലപ്പാറ ചെറിയ പാലത്തിൽ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ ഹാഷിർ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ശക്തമായ ഒഴുക്കുള്ള പുഴയിൽ ഫയർ ഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്ന് രണ്ടുദിവസം തിരച്ചിൽ നടത്തിയെങ്കിലും ചൊവ്വാഴ്ച പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. വല്യപറമ്പ് പുള്ളാട്ട് ഓഡിറ്റോറിയത്തിനടുത്ത് താമസിക്കുന്ന കാക്കാടത്ത് മൂന്നിയൂർ ആലിൻചുവട് സ്വദേശിയും വലിയ പറമ്പിൽ താമസക്കാരനുമായ കോയ ഹാജിയുടെ മകൻ ഹാഷിർ ആണ്