ദേശീയപാത ചേളാരിക്കടുത്ത് തലപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്കു പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തൊട്ടുപിന്നാലെ എത്തിയ ബസ്സിലെ യാത്രക്കാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ പലരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പരിക്കുപറ്റിയവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു